സ്നേഹം എന്നും എവിടെയും വിലപ്പെട്ടതാണ്.!
കൊടുത്താല് കിട്ടും.!കിട്ടണം ഇത്തിരി വൈകി
യാണെങ്കിലും കിട്ടുക തന്നെ ചെയ്യും...
...ചിലപ്പോള്‍ അങ്ങനെയാണ് അത്.
...ചിലര്‍ നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന്,
...എപ്പോള്‍ എന്നറിയാതെ കടന്നു വരുന്നു. അതില്‍ ആരൊക്കെയോ
...ഒരു മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തില്‍ ഒരു കൈയ്യൊപ്പിട്ട ശേഷം.
...നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല.
...ചില കഥകള്‍ പോലെ വ്യക്തമായ തുടക്കമോ, ഒടുക്കമോ ഇല്ലാതെ.
...അടുത്തത് എന്ത് എന്ന് അറിയാനാവാതെ.
...ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്.
...ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അതു തന്നെ.
...ചില സൌഹൃദങ്ങള്‍ ദൂരമോ, നിറമോ,
...ഒന്നും അറിയാതെ സമാന്തരങ്ങളില്‍, സമാനതകളില്‍ ഒത്തു ചേരുന്നു.
...അന്യോന്യം നിശബ്ദമായി സംസാരിക്കുന്നു...
"ദൂരെയാണെങ്കിലും നീ ഇന്നും എന്റെ ഓര്‍മകളില്‍ തെളിഞ്ഞു നില്‍ക്കുന്നു ....
നിന്റെ സൌഹൃദം എനിക്ക് വളരെ വിലപ്പെട്ടതാണു . ഈ ജീവിതമാകുന്ന യാത്രയില്‍ എവിടെയോ ജനിച്ച്,എവിടെയോ ജീവിച്ച നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു.
എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം.!!
കാലവും ദൂരവും ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും
അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ഞാന്‍ അറിയാതെ ആഗ്രഹിക്കുന്നു..!
ആഗ്രഹങള്‍ സഭലമാകുമൊ..?
എല്ലാം ദൈവനിശ്ചയം.!!
ഓരോ യാത്രയ്ക്കും ഒരു ലക്ഷ്യമുണ്ടായിരിക്കണം.
ഓരോ ജന്മത്തിനും ഒരു കര്‍മ്മമുണ്ടയിരിക്കണം.
ഓരോ വാക്കിനും വ്യക്തമായ ധാരണയുണ്ടായിരിക്കണം.
ഓരോ വരികള്‍ക്കും ശക്തമായ ഭാഷയുണ്ടായിരിക്കണം.
ഓരോ ജീവിതത്തിലും ഒത്തിരി നന്മയുണ്ടായിരിക്കണം.
ഓരോ മനസ്സിലും നിറച്ച് സ്നേഹമുണ്ടായിരിക്കണം.
No comments:
Post a Comment